Quantcast

കർഷക സമരത്തിന് പിന്തുണയുമായി മിഖാ സിംഗ്

"എല്ലാവരും ഈ സമരത്തെ പിന്തുണക്കണം "

MediaOne Logo

  • Published:

    9 Jan 2021 4:08 PM IST

കർഷക സമരത്തിന് പിന്തുണയുമായി മിഖാ സിംഗ്
X

കർഷക സമരത്തിന് പിന്തുണയുമായി സിനിമ ലോകത്തെ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ബോളിവുഡ് ഗായകൻ മിഖ സിങ്ങാണ് അവരിൽ അവസാനത്തേത്. തൻ്റെ കുടിവെള്ള ബ്രാൻഡ് പുറത്തിറക്കവേ ആയിരക്കണക്കിന് കുടിവെള്ള ബോട്ടിലുകൾ സമരം നടത്തുന്ന കർഷകർക്ക് എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തങ്ങളുടേതായ രീതിയിൽ കർഷക സമരത്തെ പിന്തുണക്കാൻ അദ്ദേഹം തന്റെ ആരാധകരോടും ആവശ്യപ്പെട്ടു.

" കർഷകർ അവരുടെ അവകാശങ്ങൾക്കു വേണ്ടി മാത്രമല്ല സമരം ചെയ്യുന്നത്. ഈ രാജ്യത്തിന് വേണ്ടിയാണു. കർഷകരെ നാം ഗൗനിച്ചില്ലെങ്കിൽ മൊത്തം ഭക്ഷ്യ വിതരണ ശുംഘല തടസ്സപ്പെടും. കർഷകർ, പഞ്ചാബിൽ നിന്നുള്ളവർ പ്രത്യേകിച്ചും ധീരമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്." മിഖാ സിംഗ് പിങ്ക്വില്ലയോട് പറഞ്ഞു.

ഈ കടുത്ത തണുപ്പിലും പോരാടുന്ന കർഷകരുടെ കാഴ്ച ഹൃദയഭേദകമാണ്.

"നമ്മുടെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ നാം ചെയ്യുന്നു. ഞാൻ കര്ഷകരോടൊപ്പമാണ്. പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹം. തണുപ്പിൽ കർഷകർ മരിക്കുന്നത് സഹിക്കാവുന്നതിലുമപ്പുറമാണ്. എല്ലാവരും ഈ സമരത്തെ പിന്തുണക്കണം "

TAGS :

Next Story