10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലിരാജ്
311 മത്സരങ്ങളില്‍ നിന്നാണ് മിതാലിയുടെ നേട്ടം

10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലിരാജ്
ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആനി ബോഷ്‌കിന്‍റെ പന്തിനെ ബൗണ്ടറിയടിച്ച് ഇന്ത്യ നായിക മിതാലിരാജ് നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു.
10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലിരാജ് എന്ന നേട്ടത്തിലേക്കായിരുന്നു ആ ബൗണ്ടറി.
ലോകത്ത് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മിതാലി. ഇംഗ്ലണ്ടിന്‍റെ ചാര്‍ലോട്ടെ എഡ്വാര്‍ഡാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലേക്ക് എത്തിയ താരം. വെള്ളിയാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 36 റണ്‍സ് നേടിയതോടെയാണ് മിതാലി റെക്കോര്‍ഡിലെത്തിയത്. തൊട്ടടുത്ത പന്തില്‍ തന്നെ മിതാലി പുറത്താവുകയും ചെയ്തു. 311 മത്സരങ്ങളില്‍ നിന്നാണ് മിതാലിയുടെ നേട്ടം. 1999ലാണ് മിതാലി ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം നടത്തിയത്.
Next Story
Adjust Story Font
16

