എലത്തൂർ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് എം.കെ രാഘവന്‍
മാണി സി. കാപ്പന്‍റെ പാർട്ടിക്ക് എലത്തൂർ നൽകാൻ പാടില്ലായിരുന്നു. സീറ്റ് കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ യു.ഡി.എഫ് ബി.ജെ.പിക്കും പിന്നിലാകും

ഘടകകക്ഷികൾക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാനാവില്ലെന്നായിരുന്നു യു.ഡി.എഫ് ചെയർമാൻ എം.എം ഹസ്സന്‍റെ പ്രതികരണം.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എൻ.സി.കെ നേതാവ് സുൽഫിക്കർ മയൂരിക്ക് വൻ എതിർപ്പാണ് എലത്തൂരിലെ കോൺഗ്രസ് പ്രാദേശിക ഘടകങ്ങളിൽ നിന്നും നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് സീറ്റ് ഏറ്റെടുത്തില്ലെങ്കിൽ നേമം ആവർത്തിക്കുമെന്ന മുന്നറിയിപ്പ് എം.കെ രാഘവൻ എം.പി നൽകിയത്.
മറ്റു ഘടക കക്ഷികൾക്ക് ഇല്ലാത്ത പരിഗണന എന്തിനാണ് എൻ.സി.കെക്കു നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ഈ കാര്യം ചൂണ്ടിക്കാട്ടി എ.ഐ.സി.സിക്കു എം.കെ രാഘവൻ കത്ത് നൽകിയിട്ടുണ്ട്.
കോൺഗ്രസ് വിമതനായി മുൻ കെ.പി.സി.സി അംഗം യു.വി ദിനേശ് മണി പത്രിക സമർപ്പിച്ചിട്ടുണ്ട്. എലത്തൂരിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ഡി.സി.സി നേതൃത്വം ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
Next Story
Adjust Story Font
16

