Quantcast

'പെട്ടെന്ന് വൈറലാകാൻ ഇതാണ് ബെസ്റ്റ്'; 'മോഹൻകുമാർ ഫാൻസി'ന്റെ കലക്കൻ ടീസർ

വിനയ് ഫോർട്ടിന്റെ രസകരമായ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്

MediaOne Logo

  • Published:

    17 March 2021 5:34 PM IST

പെട്ടെന്ന് വൈറലാകാൻ ഇതാണ് ബെസ്റ്റ്; മോഹൻകുമാർ ഫാൻസിന്റെ കലക്കൻ ടീസർ
X

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്. വിനയ് ഫോർട്ടിന്റെ രസകരമായ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്.

പെട്ടെന്ന് വൈറലാകാൻ ഇതാണ് ബെസ്റ്റ് എന്ന വാചകത്തോടെ മൊബൈലിൽ ലാലേട്ടന് ജയ് വിളിക്കുന്നതാണ് ടീസറിലെ ഉള്ളടക്കം. വിജയിക്കാതെ പോയ ഒരു നടന്റെ ജീവിതമാണ് മോഹൻകുമാർ ഫാൻസ് പറയുന്നത്. ശ്രീനിവാസൻ, മുകേഷ്, ആസിഫ് അലി, സിദ്ധിഖ്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്നു. പ്രിൻസ് ജോർജ് ആണ് സംഗീതം. പുതുമുഖം അനാർക്കലി ആണ് നായിക. മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തും.

TAGS :

Next Story