Quantcast

മനുസ്മൃതി ഉദ്ധരിച്ച് വനിതാ ദിനാശംസയുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ മനുസ്മൃതിയെ സംബന്ധിച്ച് ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.

MediaOne Logo

  • Updated:

    2021-03-08 13:08:56.0

Published:

8 March 2021 6:42 PM IST

മനുസ്മൃതി ഉദ്ധരിച്ച് വനിതാ ദിനാശംസയുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
X

വനിതാദിനവുമായി ബന്ധപ്പെട്ട് മനുസ്മൃതിയിലെ വരികള്‍ ഉദ്ധരിച്ച് ആശംസ അര്‍പ്പിച്ച സൂപ്പര്‍ താരം മോഹന്‍ലാലിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ വിവാദ ആശംസകള്‍.

യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാഃ യത്രൈ
താസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ എന്ന വരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.

നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ മനുസ്മൃതിയെ സംബന്ധിച്ച് ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്രയും സ്ത്രീവിരുദ്ധമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ഗ്രന്ഥത്തില്‍ നിന്ന് തന്നെ വേണമായിരുന്നോ വനിതാ ദിനാശംസ എന്നാണ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെയുള്ള കമന്‍റുകള്‍. അതോടൊപ്പം മോഹന്‍ലാല്‍ സിനിമകളിലെ സ്ത്രീ വിരുദ്ധതയും നടി ആക്രമിക്കപ്പെട്ട കേസില്‍ മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടിനേയും പോസ്റ്റിന് കീഴില്‍ വിമര്‍ശിക്കുന്നുണ്ട്.

yatra nāryastu pūjyante ramante tatra devatāḥ।yatraitāstu na pūjyante sarvāstatrāphalā:Best wishes to all women on this special day.#womensday2021

Posted by Mohanlal on Sunday, March 7, 2021

സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മവും ഫലപ്രാപ്തിയിലെത്തില്ല എന്ന് അര്‍ത്ഥം വരുന്ന വരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

TAGS :

Next Story