Quantcast

മകളെ ഓര്‍ത്തെ ഇനി സിനിമകള്‍ ചെയ്യൂവെന്ന് അഭിഷേക് ബച്ചന്‍ 

മകള്‍ ആരാദ്യയെ ഓര്‍ത്തെ ഏത് ജോലിയാണെങ്കിലും സിനിമയാണെങ്കിലും ഇനി തെരഞ്ഞെടുക്കൂ, 

MediaOne Logo

Web Desk

  • Published:

    23 Sept 2018 12:20 PM IST

മകളെ ഓര്‍ത്തെ ഇനി സിനിമകള്‍ ചെയ്യൂവെന്ന് അഭിഷേക് ബച്ചന്‍ 
X

കാണുമ്പോള്‍ മകള്‍ക്ക് അരോചകമായിത്തോന്നുന്ന സിനിമകള്‍ ഇനി ചെയ്യില്ലെന്ന് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍. മകള്‍ ആരാദ്യയെ ഓര്‍ത്തെ ഏത് ജോലിയാണെങ്കിലും സിനിമയാണെങ്കിലും തെരഞ്ഞെടുക്കൂ, അവള്‍ക്ക് അരോചകമായിത്തോന്നുന്ന സിനിമകള്‍ തെരഞ്ഞെടുക്കില്ലെന്നും അഭിഷേക് പറഞ്ഞു. പുതിയ സിനിമയായ മാന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമാേഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അഭിഷേക് ഇക്കാര്യം പറഞ്ഞത്.

ഭാവിയില്‍ അവളെന്ത് തെരഞ്ഞെടുക്കണമെന്ന് ഞാനും അമ്മയായ ഐശ്വര്യ റായിയും നിര്‍ബന്ധിക്കില്ല, അതവളുടെ തെരഞ്ഞെടുപ്പാണ്, ഞങ്ങളതില്‍ ഇടപെടില്ല, എന്തു തെരഞ്ഞെടുത്താലും പിന്തുണക്കും ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാക്കളും ചെയ്തത് ഇത് തന്നെയാണെന്നും താരം പറഞ്ഞു. കുടുംബകാര്യത്തിലേക്ക് അവറൊരിക്കലും(അമിതാബ് ബച്ചന്‍-ജയ ബച്ചന്‍) സിനിമ കൊണ്ടുവന്നിട്ടില്ല, അച്ഛനെ ഒരു സിനിമാ വേഷത്തില്‍ വീട്ടിലെത്തിയത് ഞാനാദ്യം കണ്ടത് ഇന്‍സാനിയാത്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്തായിരുന്നു.

അന്ന് ആ സിനിമയിലെ പൊലീസ് യൂണിഫോമിലാണ് അച്ഛന്‍ വീട്ടിലെത്തിയത്, അത് ഭക്ഷണം കഴിക്കാനായിരുന്നു, ഒരു താരദമ്പതികളുടെ മക്കളെന്ന നിലയില്‍ ഒരിക്കലും വളര്‍ത്തിയിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയ്ക്ക് പുറമെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈയിന്‍ എഫ്സിയിലും താരത്തിന് നിക്ഷേപമുണ്ട്. ചെന്നൈയിയുടെ കളികള്‍ക്ക് അഭിഷേകും സ്ഥിരസാന്നിധ്യമാണ്.

TAGS :

Next Story