Quantcast

ടേക്ക് ഓഫ് ടീം വീണ്ടുമൊന്നിക്കുന്നു; മഹേഷ് നാരായണന്‍ ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

ടേക്ക് ഓഫ് ടീം വീണ്ടുമൊന്നിക്കുന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Oct 2018 11:03 AM GMT

ടേക്ക് ഓഫ് ടീം വീണ്ടുമൊന്നിക്കുന്നു; മഹേഷ് നാരായണന്‍ ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍
X

ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടി തന്‍റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ മഹേഷ് നാരായണന്‍ വീണ്ടും സംവിധായകന്‍റെ വേഷമണിയുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകും. ടേക്ക് ഓഫ് ടീം വീണ്ടുമൊന്നിക്കുന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ടേക്ക് ഓഫിന്‍റെ സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം മഹേഷ് നാരായണന് ലഭിച്ചിരുന്നു. പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ടേക്ക് ഓഫ് നേടിക്കൊടുത്തിരുന്നു. സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ് ഫേസ്ബുക്കിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടത്.

ബോളിവുഡ് ചിത്രമായി ദി സോയ ഫാക്ടറിയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ വര്‍ഷം ദുല്‍ഖറിന്‍റെ മലയാള ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. വിശ്വരൂപം 2ന്‍റെ എഡിറ്റിങ്ങിന് ശേഷം തന്‍റെ സംവിധായക സംരംഭത്തിന്‍റെ ജോലികള്‍ മഹേഷ് നാരായണന്‍ തുടങ്ങിക്കഴിഞ്ഞു.

TAGS :

Next Story