Quantcast

കങ്കണ റണാവത്ത് പോരിനിറങ്ങുന്നു; മണികര്‍ണ്ണികയുടെ ടീസര്‍ പുറത്ത്

ഝാന്‍സി റാണി അഥവ റാണി ലക്ഷമി ഭായുടെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കങ്കണയെക്കൂടാതെ ജിഷു സെന്‍ഗുപ്ത, റിച്ചാര്‍ഡ് കീപ്, അതുല്‍ കുല്‍കര്‍ണ്ണി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    2 Oct 2018 6:00 PM IST

കങ്കണ റണാവത്ത് പോരിനിറങ്ങുന്നു; മണികര്‍ണ്ണികയുടെ ടീസര്‍ പുറത്ത്
X

തെലുങ്കു സംവിധായകന്‍ രാധാകൃഷ്ണ ജഗര്‍ലമുഡി (കൃഷ്) സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം മണികര്‍ണ്ണിക, ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ ടീസര്‍ പുറത്ത്. കങ്കണ റണാവത്താണ് ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. ഝാന്‍സി റാണി അഥവ റാണി ലക്ഷമി ഭായുടെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ കങ്കണയെക്കൂടാതെ ജിഷു സെന്‍ഗുപ്ത, റിച്ചാര്‍ഡ് കീപ്, അതുല്‍ കുല്‍കര്‍ണ്ണി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857ല്‍ നടന്ന ഇന്ത്യന്‍ രാജ്യവിപ്ലവത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

ടീസറിന്‍റെ ആദ്യ ഭാഗങ്ങള്‍ അമിതാബ് ബച്ചന്‍റെ ശബ്ധത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഇത് ചിത്രത്തില്‍ ബിഗ് ബി ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കും എന്നുള്ളതിന്‍റെ സൂചനയാണ്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥയൊരുക്കിയ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ രചനയില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസ്, കമല്‍ ജെയിന്‍, നിശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ്. തീവ്രമായ യുദ്ധ രംഗങ്ങളിലൂടെയും കഴമ്പുള്ള ചരിത്രത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കാന്‍ മണികര്‍ണ്ണിക 2019 ജനുവരി 25ന് തിയേറ്ററുകളിലെത്തും.

TAGS :

Next Story