Quantcast

ഹൃദയ സ്പര്‍ശിയായ ഒരു സിനിമയുടെ പ്രതീക്ഷകള്‍ ബാക്കി നിര്‍ത്തി കുപ്രസിദ്ധ പയ്യനിലെ ഗാനം...

ഔസേപ്പച്ചന്‍റെ സംഗീതവും ശ്രീകുമാരന്‍ തമ്പിയുടെ വരികളും പല ആഴങ്ങളിലേക്കും ശ്രോതാവിനെ ചെന്നെത്തിക്കുന്നു

MediaOne Logo

Web Desk

  • Published:

    28 Oct 2018 7:22 AM GMT

ഹൃദയ സ്പര്‍ശിയായ ഒരു സിനിമയുടെ പ്രതീക്ഷകള്‍ ബാക്കി നിര്‍ത്തി കുപ്രസിദ്ധ പയ്യനിലെ ഗാനം...
X

മധുപാല്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാവുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ ഗാനം പുറത്ത് വന്നത് സിനിമയെക്കുറിച്ചുള്ള പല പ്രതീക്ഷകളെയും ബാക്കി വച്ച് കൊണ്ടാണ്. മലയാളത്തില്‍ വ്യത്യസ്ഥതക്ക് മറ്റൊരു മുഖം സൃഷ്ടിച്ച സംവിധായകനായ മധുപാല്‍ കുപ്രസിദ്ധ പയ്യനില്‍ സ്ലൊ പേസ് ത്രില്ലര്‍ മാത്രമല്ല, മറിച്ച് ഹൃദയ സ്പര്‍ശിയായ പല മുഹൂര്‍ത്തങ്ങളും പ്രേക്ഷകന് സമ്മാനിക്കും എന്നനുള്ള ഒരു സൂചനയും നല്‍കുന്നു.

ടൊവിനൊ തോമസ്, അനു സിത്താര എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന ഗാനം വ്യത്യസ്തമാവുന്നത് അതില്‍ ഒളിപ്പിച്ച് വക്കുന്ന നിഗൂഡതകളിലൂടെയാണ്. ഡാര്‍ക്ക് ഷെയ്ഡുള്ള നീലയും കറുപ്പും ഇട കലര്‍ത്തി കൊടുത്ത കളര്‍ ടോണ്‍ പൊതുവെ ഒരു പ്രണയ ഗാനത്തിന് ഒട്ടും ചേരാത്ത ഒന്നാണ്. പക്ഷെ, അതില്‍ സംവിധായകന്‍ ഒളിപ്പിച്ച് വച്ച ചോദ്യങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ അത് സഹായകമാവുന്നു.

വിരല്‍ തുമ്പും വിരല്‍ തുമ്പും ചുംബിക്കുമ്പോള്‍ എന്ന് തുടങ്ങുന്ന ഗാനം ടൊവിനോ തോമസ് അനു സിത്താര എന്നിവര്‍ക്കിടയിലെ പ്രണയവും അതിന് ശേഷമുള്ള ജീവിതവുമെല്ലാം ചുറ്റി പറ്റി മുന്നോട്ട് പോകുന്നതാണ്. ഔസേപ്പച്ചന്‍റെ സംഗീതവും ശ്രീകുമാരന്‍ തമ്പിയുടെ വരികളും പല ആഴങ്ങളിലേക്കും ശ്രോതാവിനെ ചെന്നെത്തിക്കുന്നു. ടൊവിനോ തോമസിന്‍റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ഇതില്‍ പ്രകടമായിരുന്നു. ഒഴിമുറി, തലപ്പാവ് എന്നീ സിനിമകള്‍ പോലെ ഒരു കുപ്രസിദ്ധ പയ്യനും മധുപാലിന്‍റെ മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുമെന്ന വാഗ്ദാനം കൂടി ഈ ഗാനം നല്‍കുന്നു

TAGS :

Next Story