Quantcast

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ....ജോസഫിലെ ആദ്യ ഗാനം 

നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

MediaOne Logo

Web Desk

  • Published:

    30 Oct 2018 2:11 PM GMT

പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ....ജോസഫിലെ ആദ്യ ഗാനം 
X

ജോജു ജോര്‍ജ് വേറിട്ട ഗെറ്റപ്പിലെത്തുന്ന ജോസഫ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ലിറിക്സ് വീഡിയോ രൂപത്തിലാണ് ഗാനം ആദ്യം എത്തുന്നത്. പ്രിയനടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ എന്നു തുടങ്ങുന്ന ഹൃദയ സ്പര്‍ശിയായ ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. നിരഞ്ച് സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ചിന്‍ രാജാണ്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

TAGS :

Next Story