Quantcast

ചതിയും വഞ്ചനയുമായി ഇമ്രാന്‍ ഹാഷ്മി വരുന്നു; ‘ചീറ്റ് ഇന്ത്യ’യുടെ ടീസര്‍ എത്തി

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്

MediaOne Logo

Web Desk

  • Published:

    16 Nov 2018 3:24 PM IST

ചതിയും വഞ്ചനയുമായി ഇമ്രാന്‍ ഹാഷ്മി വരുന്നു; ‘ചീറ്റ് ഇന്ത്യ’യുടെ ടീസര്‍ എത്തി
X

ഇമ്രാൻ ഹാഷ്മിയുടെ ബോളിവുഡ് ചിത്രം ‘ചീറ്റ് ഇന്ത്യ’യുടെ പുതിയ ടീസർ എത്തി. വിദ്യഭ്യാസ മേഖലയിലെ ചതിയും അഴിമതിയും പറയുന്ന ഒരു മിനിറ്റ് ദെെർഘ്യമുള്ള ടീസർ നിഗൂഡത ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്.

പരീക്ഷാ പേപ്പറുകളും, പണവും, അഡ്മിഷൻ കാർഡുകളും ചേർത്തു വെച്ചുള്ള ഇമ്രാൻ ഹാഷ്മിയുടെ മുഖത്തോട് കൂടിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന ചതിയും ആൾമാറാട്ടവും പ്രമേയമാക്കിയുള്ള ടീസറിൽ, ദലാളായാണ് ഇമ്രാൻ ഹാഷ്മി പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ, ചിത്രത്തിന്റെ പ്രമേയവും തിരക്കഥയും ശക്തമാണെന്ന് ഇമ്രാൻ ഹാഷമി പറയുകയുണ്ടായി. തന്റെ കരിയറിലെ വളരെ വത്യസ്തമായ വേഷമാണ് ചീറ്റ് ഇന്ത്യയിലേതെന്നും ഹാഷ്മി പറഞ്ഞു.

സൗമിക് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രയാ ധന്വന്തരിയാണ് നായിക. മിശ്കാ ഷെഖാവത്തിന്റേതാണ് കഥ. അടുത്ത വർഷം ജനുവരിയോടെ ചിത്രം തിയറ്ററുകളിലെത്തും. വെെഡ് റിലീസിനെത്തുന്ന ചീറ്റ് ഇന്ത്യ, കാങ്കണയുടെ ‘മണികര്‍ണിക’ക്കും, ഹൃതിക് റോഷന്റെ ‘സൂപ്പര്‍30’നും ഒപ്പമാണ് ഇറങ്ങാനിരിക്കുന്നത്.

TAGS :

Next Story