2.0യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചെലവ് ഏകദേശം 75 മില്യണ്‍ അതായത് 543 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ല്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനികാന്തിന്റെ 2.0. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2010ല്‍ പുറത്തിറങ്ങിയ റോബോട്ട് എന്ന ചിത്രത്തിന്റെ മറ്റൊരു പതിപ്പാണ്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ് ആലാപനം. റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്.
ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചെലവ് ഏകദേശം 75 മില്യണ്‍ അതായത് 543 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ചെലവേറിയ ചിത്രം കൂടിയാണിത്. ബാഹുബലിയേയാണ് 2.0 മറികടന്നത്. പക്ഷേ ഇപ്പോള്‍ തന്നെ 490 കോടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല അടുത്തിടെ ട്വീറ്റ് ചെയ്തത് മുന്‍കൂര്‍ ബുക്കിങിലൂടെ 120 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്നാണ്. അതായത് ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്. ഇതിന് പുറമെ ബോളിവുഡ് ഹങ്കാമയിലെ റിപ്പോര്‍ട്ട് പ്രകാരം 370 കോടി റിലീസിന് മുമ്പെ തന്നെ ചിത്രം സ്വന്തമാക്കിയെന്നാണ്.
ये à¤à¥€ पà¥�ें- ചെലവ് 543 കോടി, റിലീസിന് മുമ്പെ തിരിച്ചുപിടിച്ചത് 490 കോടി!
Adjust Story Font
16

