Quantcast

96ലെ ജാനു ഇനി സണ്ണി വെയ്നിന്‍റെ നായിക

തിരക്കഥ തന്നെ ആകര്‍ഷിച്ചതിനാല്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് ഗൗരി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Dec 2018 7:45 PM IST

96ലെ ജാനു ഇനി സണ്ണി വെയ്നിന്‍റെ നായിക
X

തമിഴ് നാട്ടിലേത് പോലെ കേരളത്തിലും മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറിയ ചിത്രമായിരുന്നു 96. സിനിമയില്‍ ത്യഷ അവതരപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളി കൂടിയായ ഗൗരി മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നവഗാതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ അന്‍റണി എന്ന ചിത്രത്തിലൂടെ സണ്ണി വെയിനിന്‍റെ നായികയായാണഅ ഗൗരി മലയാളത്തിലേക്ക് എത്തുന്നത്.

തിരക്കഥ തന്നെ ആകര്‍ഷിച്ചതിനാല്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് ഗൗരി പറഞ്ഞു. സണ്ണിവെയ്നുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷവും ഗൗരി അറിയിച്ചു.

ആന്‍റണി എന്ന കഥാപാത്രമായാണ് സണ്ണി സിനിമയിലെത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു

TAGS :

Next Story