Quantcast

ഇന്നലെ ബി.ജെ.പിയായിരുന്നെങ്കില്‍ ഇന്ന് ശ്രീകുമാര്‍ മേനോന്‍: ലാല്‍ ഫാന്‍സിന് പൊങ്കാലയിട്ട് മടുത്ത് കാണും

ഒടിയന്‍ റൈസിങ് എന്ന പേരില്‍ ശ്രീകുമാറിട്ട പോസ്റ്റിന് താഴെയാണ് പൊങ്കാല പെരുമഴ അരങ്ങേറിയത്

MediaOne Logo

Web Desk

  • Published:

    14 Dec 2018 8:49 PM IST

ഇന്നലെ ബി.ജെ.പിയായിരുന്നെങ്കില്‍ ഇന്ന് ശ്രീകുമാര്‍ മേനോന്‍: ലാല്‍ ഫാന്‍സിന് പൊങ്കാലയിട്ട് മടുത്ത് കാണും
X

മോഹന്‍ലാല്‍ നായകനായ ഒടിയന്‍റെ റിലീസ് ദിവസമായ ഇന്ന് ബി.ജെ.പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി കേരള ഘടകത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇന്നലെ മോഹന്‍ലാല്‍ ആരാധകര്‍ പൊങ്കാല നടത്തിയിരുന്നു. എന്നാല്‍ ഹര്‍ത്താലിനെ അതിജീവിച്ച് ഒടിയന്‍റെ ഫാന്‍സ് ഷോ കൃത്യം നാല് മുപ്പതിന് തന്നെ കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തി. പക്ഷെ, സിനിമ പ്രദര്‍ശനം അവസാനിച്ച ശേഷം മോഹന്‍ലാല്‍ ഫാന്‍സ് പൊങ്കാലയിട്ടത് ഒടിയന്‍റെ സംവിധായകന്‍ വി.എ ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പേജിലാണ്. സിനിമ പ്രതീക്ഷിച്ച നിലവാരം കാത്ത് സൂക്ഷിക്കാത്തതിനാലാണ് ആരാധകരും സിനിമ പ്രേമികളും ശ്രീകുമാറിന്‍റെ പേജില്‍ പൊങ്കാലക്കായെത്തിയത്.

Odiyan theatre list ! #Odiyan #OdiyanRising #December14

Posted by V A Shrikumar on Thursday, December 13, 2018

ഒടിയന്‍ റൈസിങ് എന്ന പേരില്‍ ശ്രീകുമാറിട്ട പോസ്റ്റിന് താഴെയാണ് പൊങ്കാല പെരുമഴ അരങ്ങേറിയത്. ഏകദേശം 14000 പേരാണ് പോസ്റ്റിന് താഴെ പൊങ്കാല കമന്‍റുകളായി എത്തിയത്. പണ്ടെല്ലാം തിയേറ്ററുകളില്‍ പോയി കൂവുകയായിരുന്നെങ്കില്‍ ഇപ്പോള്‍ മൊബൈലില്‍ ഇരുന്ന് കുത്തിയാല്‍ മതിയെന്നാണ് ശ്രീകുമാര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ ചിത്രമായ ഒടിയന്‍ വി.ആര്‍ ശ്രീകുമാറിന്‍റെ ആദ്യ സിനിമയാണ്. എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പീറ്റര്‍ ഹെയിനാണ് സംഘട്ടനങ്ങള്‍ ഒരുക്കിയത്. മഞ്ചു വാര്യര്‍, പ്രകാശ് രാജ്, നന്ദു തുടങ്ങി വലിയ താര നിര തന്നെ ഒടിയനില്‍ അണി നിരന്നിട്ടുണ്ട്.

TAGS :

Next Story