Quantcast

‘ഒടിയന്‍ ഒരു പാവം സിനിമയാണ്...’ മോഹന്‍ലാല്‍ മുമ്പ് പറഞ്ഞ വീഡിയോ വൈറലാകുന്നു

ബാഹുബലിയെ കടത്തിവെട്ടും, എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് കിട്ടും എന്നിങ്ങനെ വമ്പന്‍ വാഗ്ദാനങ്ങളാണ് ചിത്രത്തിന്‍റെ പേരില്‍ ശ്രീകുമര്‍ നല്‍കിയത്

MediaOne Logo

Web Desk

  • Published:

    15 Dec 2018 3:49 PM IST

‘ഒടിയന്‍ ഒരു പാവം സിനിമയാണ്...’ മോഹന്‍ലാല്‍ മുമ്പ് പറഞ്ഞ വീഡിയോ വൈറലാകുന്നു
X

വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാലിന്‍റെ ഒടിയന്‍ താരതമ്യേന മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ റിലീസാകുന്നതിന് മുന്‍പ് സംവിധായകന്‍ പ്രേക്ഷകന് നല്‍കിയ അമിത പ്രതീക്ഷകളാണ് സിനിമയെ പ്രതികൂലമായി ബാധിക്കുന്നതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ബാഹുബലിയെ കടത്തിവെട്ടും, എല്ലാ അവാര്‍ഡുകളും മോഹന്‍ലാലിന് കിട്ടും എന്നിങ്ങനെ വമ്പന്‍ വാഗ്ദാനങ്ങളാണ് ചിത്രത്തിന്‍റെ പേരില്‍ ശ്രീകുമര്‍ നല്‍കിയത്. എന്നാല്‍ ഒടിയന്‍ നേരിടുന്ന മോശം റിവ്യുകള്‍ക്ക് പിറകെ മോഹന്‍ലാല്‍ മുമ്പ് ഒടിയനെ കുറിച്ച് മുന്‍പ് പറഞ്ഞ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒടിയന്‍ ഒരു പാവം സിനിമയാണെന്നും ഒരു നാട്ടിന്‍ പുറത്തെ പ്രണയവും പകയും നന്മയും ഉള്‍ക്കൊള്ളുന്ന സിനിമയാണെന്നും ലാല്‍ പറയുന്നു.

ഒടിയന്‍ റിവ്യുവും ,ലാലേട്ടന്‍ പറഞ്ഞതും ഒന്നു തന്നെ❤️❤️

Posted by The Complete Actor Mohanlal on Friday, December 14, 2018
TAGS :

Next Story