മഹാഭാരതത്തില്‍ കൃഷ്ണനാവാന്‍ ആമീര്‍ ഖാന്‍; പക്ഷെ, അത് സിനിമയിലല്ല...
ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ജോലികളില്‍ തിരക്കിലാണ് ആമീര്‍ ഇപ്പോള്‍

ബോളിവുഡില്‍ മഹാഭാരതം ഒരുങ്ങുകയാണ്. 1000 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന മഹാഭാരതത്തില്‍ ആമീര്‍ ഖാന്‍ കൃഷ്ണനായി വേഷമിടും. ഷാറൂഖ് ഖാനാണ് ഈ വിവരം പുറത്ത് വിട്ടത്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മഹാഭാരതം പക്ഷെ സിനിമയായല്ല, മറിച്ച് വെബ് സീരീസായിട്ടാവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ആമീറിന് തിരക്കഥ ഇഷ്ടപ്പെട്ടെന്നും വളരെ പെട്ടന്ന് തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും തിരക്കഥാകൃത്ത് അഞ്ജും രാജബാലി പറഞ്ഞു.

ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ജോലികളില്‍ തിരക്കിലാണ് ആമീര്‍ ഇപ്പോള്‍. അതിന് ശേഷം മഹാഭാരതവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
Next Story
Adjust Story Font
16

