ഞാനുണ്ടിവിടെ... പ്രേതം 2വിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
ഹൊറര്‍ കോമഡി ഗണത്തില്‍ പെടുത്താവുന്ന സിനിമ ഒരുക്കിയിരിക്കുന്നത് രഞ്ജിത് ശങ്കറാണ്

ജയസൂര്യ മെന്‍റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രേതത്തിന്‍റെ രണ്ടാം പതിപ്പായ പ്രേതം 2വിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുത്താവുന്ന സിനിമ ഒരുക്കിയിരിക്കുന്നത് രഞ്ജിത് ശങ്കറാണ്. ജയസൂര്യ - രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളിലൂടെയാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചത്. പ്രേതം 2 നിര്‍മ്മിച്ചിരിക്കുന്നതും രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ്.
ആനന്ദ് മധുസൂധനന്‍ വരികളെഴുതി സംഗീതം ചെയ്ത ഞാനുണ്ടിവിടെ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ ഹൊറര്‍ പശ്ചാത്തലം വ്യക്തമാക്കുന്ന രീതിയിലുള്ള ഷോട്ടുകള്‍ കൊണ്ട് സമ്പന്നമാണ് ഗാനം. ജയസൂര്യയോടൊപ്പം സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണ, അമിത് ചക്കാലക്കല്‍, ഡെയിന്‍ ഡേവിസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Adjust Story Font
16

