പ്രേതം അവരിലേക്ക് എത്തിയ നിമിഷം... പ്രേതം 2ന്റെ പുതിയ ടീസര്‍ കാണാം
ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയിരുന്നു

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പ്രേതം 2ലെ പുതിയ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയിരുന്നു. രഞ്ജിത് ശങ്കറിന്റെ തന്നെ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. ചിത്രത്തിലെ നായികമാരിലൊരാളായ സാനിയ അയ്യപ്പന്‍ ഡാന്‍സ് ചെയ്യുന്ന രംഗത്തോടെയാണ് ടീസര്‍ തുടങ്ങുന്നത്.
നൃത്തം അതിന്റെ മൂര്‍ത്തിഭാവത്തിലെത്തുമ്പോള്‍ ഇവരിലേക്ക് വേഗത്തില്‍ കയറിവരുന്ന ക്യാമറ അദൃശ്യ ശക്തിയുടെ സാന്നിധ്യം പ്രേക്ഷകരിലേക്ക് അറിയിക്കുന്നു. തുടര്‍ച്ചയായി വിജയങ്ങള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന രഞ്ജിത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാമത്തെ സിനിമയാണ് പ്രേതം 2. ഇവരുടെ തന്നെ വിതരണ കമ്പനിയായ പുണ്യാളന്‍ സിനിമാസാണ് ചിത്രം വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16

