ബാബരി മസ്ജിദും വിവാദ പരാമര്‍ശങ്ങളും; താക്കറേയുടെ ട്രെയിലര്‍ എത്തി
ചിത്രത്തിലെ മൂന്ന് സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതാണ് അടുത്ത വിവാദത്തിന് വഴി വെക്കുന്നത്

ശിവസേനയുടെ സ്ഥാപക നേതാവായ ബാല്‍ താക്കറെയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമയായ താക്കറെയുടെ ട്രെയിലര്‍ പുറത്ത്. നവാസുദ്ദീന്‍ സിദ്ദീഖിയാണ് ചിത്രത്തില്‍ ബാല്‍ താക്കറെയുടെ വേഷത്തിലെത്തുന്നത്. ട്രെയിലര്‍ പുറത്ത് വന്നതോടെ വിവാദങ്ങള്‍ക്കും അത് തുടക്കം കുറിച്ചിരിക്കുകയാണ്.

ഒരു കലാപ രംഗത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. യുവാവായ താക്കറെ ശിവസേനക്ക് രൂപം നല്‍കുന്നത് മുതലുള്ള രംഗങ്ങള്‍ ട്രെയിലറിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കലാപങ്ങളും ട്രെയിലറിലുണ്ട്. ഇത് വിവാദങ്ങള്‍ക്ക് വഴി വെക്കുകയാണ്. മുന്‍ പ്രധാന മന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിര ഗാന്ധിയെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
ചിത്രത്തിലെ മൂന്ന് സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതാണ് അടുത്ത വിവാദത്തിന് വഴി വെക്കുന്നത്. ആ സംഭാഷണങ്ങള്‍ വെട്ടിനീക്കാന്‍ സാധ്യമല്ലെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും മുതിര്‍ന്ന ശിവസേന നേതാവുമായ സഞ്ജയ് റൌത്ത് തുറന്നടിച്ചതും ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ ചൂട് പിടിപ്പിക്കുന്നു. ദക്ഷിണേന്ത്യക്കാരെക്കുറിച്ചുള്ള താക്കറെയുടെ രണ്ട് വിവാദ പരാമര്‍ശങ്ങളും ബാബരി മസ്ജിദിനെക്കുറിച്ചുള്ള ഒരു പരാമര്‍ശവുമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റാന്‍ അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്.
തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ചിത്രമാണ് താക്കറെയെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സിദ്ദിഖി ചെയ്യുന്ന മൂന്നാമത്തെ ജീവചരിത്ര സിനിമയാണ് താക്കറെ. ദശരഥ് മാഞ്ചിയുടെ കഥ പറഞ്ഞ ‘മാഞ്ചി ദി മൌണ്ടന്‍ മാന്‍’, സാദത് ഹസ്സന്‍ മാന്‍റോയുടെ ജീവിതം പറഞ്ഞ ‘ മാന്‍റോ ‘ എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് സിദ്ദിഖി ചെയ്ത ബയോ പിക്കുകള്‍. അഭിജിത് പാന്‍സെയാണ് താക്കറെയുടെ സംവിധായകന്‍.
Adjust Story Font
16

