Quantcast

വീണ്ടും ഗോദയിലിറങ്ങി പൊളിച്ചടുക്കി ലാലേട്ടന്‍; ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന കൈരളി ടി.എം.ടിയുടെ പരസ്യം കാണാം...

ചുവടുകള്‍ പിഴക്കാതെ പഴയ താരമായ ലാലേട്ടന്‍റെ പൌരുഷവും പ്രൌഡിയും ഒപ്പിയെടുക്കുന്ന പരസ്യത്തിന് വമ്പിച്ച വരവേല്‍പ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 Jan 2019 7:44 PM IST

വീണ്ടും ഗോദയിലിറങ്ങി പൊളിച്ചടുക്കി ലാലേട്ടന്‍; ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന കൈരളി ടി.എം.ടിയുടെ പരസ്യം കാണാം...
X

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് ചുവടെടുത്ത് വച്ച സംവിധായകനാണ് ഡിജോ ജോസ് ആന്‍റണി. അദ്ദേഹത്തിന്‍റെ ആദ്യ സിനിമയിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന് തുടങ്ങുന്ന ഗാനത്തില്‍ തന്നെ അദ്ദേഹം ഒരു വലിയ മോഹന്‍ലാല്‍ ആരാധകനാണ് എന്നത് വെളിപ്പെടുത്തിയതാണ്. ഇപ്പോള്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്‍റണി ഒരു പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്. കൈരളി ടി.എം.ടി സ്റ്റീല്‍ ബാര്‍സിന്‍റെ പരസ്യം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മൂന്ന് മിനിറ്റുകളാണ് സമ്മാനിക്കുന്നത്.

മുന്‍ ഗുസ്തി താരം കൂടിയായിരുന്ന മോഹന്‍ലാല്‍ തന്‍റെ ഗുരുവിനെ കാണാനായി എത്തുന്നതിലൂടെ തുടങ്ങുന്ന പരസ്യം അവസാനം വീണ്ടും ഗോദയിലേക്ക് ലാലേട്ടന്‍ എത്തി പ്രകടനം നടത്തുന്നതിലൂടെ അവസാനിക്കുന്നു. ചുവടുകള്‍ പിഴക്കാതെ പഴയ താരമായ ലാലേട്ടന്‍റെ പൌരുഷവും പ്രൌഡിയും ഒപ്പിയെടുക്കുന്ന പരസ്യത്തിന് വമ്പിച്ച വരവേല്‍പ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഡിഡോ ജോസിന് ലാലേട്ടനെ വച്ച് ഒരു സിനിമ ചെയ്തൂടെ എന്ന ആരാധകരുടെ ആവശ്യവും ഒരുപാടാണ്. പ്രകാശ് വേലായുധന്‍ ചായാഗ്രഹണം നിര്‍വഹിച്ച പരസ്യത്തിന്‍റെ സംഗീതം ജേക്സ് ബിജോയാണ്.

TAGS :

Next Story