‘ഇത് എന്‍റെ ന്യൂ ഇയര്‍ റെസല്യൂഷന്‍’ സംവിധാന രംഗത്തേക്ക് കാലെടുത്ത് വച്ച് നീരജ് മാധവ്
കോമഡിക്കും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും സിനിമയൊരുക്കുന്നതെന്ന് നവനീതും പറഞ്ഞു

നടന്‍ നീരജ് മാധവ് സംവിധായകനാകുന്നു. സഹോദരന്‍ നവനീത് മാധവും ചേര്‍ന്നാണ് നീരജ് സംവിധാന രംഗത്തേക്ക് കാലെടുത്ത് വക്കുന്നത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് നീരജ് ഈ വിവരം പുറത്ത് വിട്ടത്. കോമഡിക്കും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും സിനിമയൊരുക്കുന്നതെന്ന് നവനീതും പറഞ്ഞു. നീരജ് തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
സംവിധായകനാവാന്‍ വേണ്ടി സിനിമയിലേക്ക് എത്തിയ ശേഷം നടനായ ഒരാളാണ് നീരജ് മാധവ്. ആയതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പലതും ഉള്‍ക്കൊള്ളുകയും പഠിച്ചും തെറ്റുകള്‍ തിരുത്തിയുമാണ് താന്‍ സ്വന്തം സിനിമ എന്ന സ്വപ്നത്തിലേക്ക് കാലെടുത്ത് വക്കുന്നത് എന്നും നീരജ് കൂട്ടിച്ചേര്‍ത്തു. നീരജ് മാധവ് തിരക്കഥയെഴുതി ഗിരീഷ് മനോ സംവിധാനം ചെയ്ത ലവകുശ തീയേറ്ററിലെത്തിയിരുന്നു.
നീരജ് മാധവിന്‍റെ ഫേസ്ബുക്ക് പോസ്റ്റും പങ്ക് വച്ച വീഡിയോയും
ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു പേർക്കെങ്കിലും അറിയാം ഞാൻ സംവിധായകനാവാൻ ആഗ്രഹിച്ച് വന്ന് അഭിനയത്തിലേക്ക് തിരിഞ്ഞ ആളാണ്. വലിയ ഉത്തരവാദിത്തം ആണെന്നറിയാം, കഴിഞ്ഞ അഞ്ചുവർഷകാലയളവിൽ സിനിമയിൽ നിന്ന് മനസ്സിലാക്കിയതും പകർന്ന് കിട്ടിയതും കണ്ടതും കേട്ടതും പറ്റിയ തെറ്റുകളിൽ നിന്ന് പഠിച്ചതും എല്ലാം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഊർജം തരികയായിരുന്നു. എനിക്ക് മുൻപേ അഭിനേതാവായി ആദ്യം സിനിമയിൽ വന്ന അനിയൻ നവ്നീത് മാധവ് അവന്റെ അനുഭവങ്ങളും ആശയങ്ങളുമായി ഈ സംരംഭത്തിൽ പങ്കാളിയായി കൂയെയുണ്ട് എന്നതാണ് മറ്റൊരു സന്തോഷം! ഇതുവരെ കാണിച്ച സപ്പോർട്ട് ഇനിയങ്ങോട്ടും ഉണ്ടാവണം🙏🏼 കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാം നന്ദി.
ഞാനും അനിയനും കൂടെ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ! എന്നെ ഫോളോ ചെയുന്ന കുറച്ചു...
Posted by Neeraj Madhav on Saturday, January 12, 2019
Adjust Story Font
16

