സിനിമ പരാജയപ്പെട്ടു; നിര്‍മ്മാതാവിന് പ്രതിഫലത്തുക തിരികെ നൽകി സായ് പല്ലവി
ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പല്ലവിക്ക് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്നത്

സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിഫലത്തുക തിരികെ നൽകി നടി സായ് പല്ലവി. തെലുങ്ക് സംവിധായകൻ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് താരം തിരികെ നൽകിയത്. പ്രദർശനത്തിന് എത്തും മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, 22 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് ലഭിച്ചത്.
പ്രതിഫലത്തില് നിന്നും ഒരു മുന്‍കൂര്‍ തുക സായ് കൈപ്പറ്റിയിരുന്നു. ബാക്കി തുക നല്‍കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് താരം അത് വേണ്ടെന്ന് വച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പല്ലവിക്ക് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് താരത്തെ പ്രകീർത്തിച്ച് നിരവധി നിർമ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തിൽ സായ് പല്ലവിയും ശർവാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Next Story
Adjust Story Font
16

