Quantcast

മൂത്തോന്‍റെ വരവ് ഇനി അധികം വൈകില്ല; ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

മൂത്തോന്‍റെ ഹിന്ദി സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപ് നിര്‍വഹിക്കുമ്പോള്‍ മലയാളത്തില്‍ ശ്രീജ ശ്രീധരന്‍ സംഭാഷണ രചന നിര്‍വഹിക്കുന്നു

MediaOne Logo

Web Desk

  • Published:

    13 Jan 2019 7:07 PM IST

മൂത്തോന്‍റെ വരവ് ഇനി അധികം വൈകില്ല; ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
X

നിരവധി ദേശീയ പുരസ്കാരങ്ങളും ഓസ്കര്‍ നോമിനേഷനും നേടിയ ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ഒന്നിലധികം ഭാഷകളില്‍ ഒരുങ്ങുന്ന മൂത്തോനില്‍ നിവിന്‍ പോളിയാണ് നായകനായെത്തുന്നത്. ഏകദേശം 2 വര്‍ഷം മുമ്പാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ, ട്രെയിലര്‍ റിലീസ് അറിയിച്ച് കൊണ്ടുള്ള ഒരു സ്നീക്ക് പുറത്തിറങ്ങിയിരിക്കുകയാണ്.

ജനുവരി 17നാണ് ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്ത് വരുന്നത്. മുംബൈ നഗരത്തിലെ ഒരു തെരുവിന്‍റെ രാവിലെ മുതല്‍ രാത്രി വരെയുള്ള ടൈംലാപ്സ് ഷോട്ടാണ് സ്നീക്ക് പീക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന മൂത്തോന്‍റെ അണിയറ താരസമ്പന്നമാണ്. ഗീതു മോഹന്‍ദാസ് രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രാജീവ് രവിയാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മെക്ലെക്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂത്തോന്‍റെ ഹിന്ദി സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപ് നിര്‍വഹിക്കുമ്പോള്‍ മലയാളത്തില്‍ ശ്രീജ ശ്രീധരന്‍ സംഭാഷണ രചന നിര്‍വഹിക്കുന്നു. നിവിന്‍ പോളിയോടൊപ്പം ശശാങ്ക് അറോറ, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

TAGS :

Next Story