ഹൃദയത്തില്‍ വിങ്ങലായി മമ്മൂട്ടിയുടെ പ്രകടനം; പേരന്‍പിന്റെ പുതിയ ടീസര്‍ പുറത്ത്
റാം സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വരെ സ്‌ക്രീനിങിന് അവസരം ലഭിച്ച മമ്മൂട്ടിയുടെ പേരന്‍പിന്റെ പുതിയ ടീസര്‍ പുറത്ത്. സ്‌നീക്ക് പീക്ക് മോഡലില്‍ പുറത്തിറങ്ങിയിരിക്കുന്ന ടീസറില്‍ മമ്മൂട്ടിയുടെ അഭിനയം തന്നെയാണ് പ്രധാന ആകര്‍ഷണം. സംഭാഷണങ്ങളില്‍ വിങ്ങലൊളിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം സ്പര്‍ശിക്കാന്‍ അമുദവന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്റെ മഹാനടന് സാധിക്കുന്നു. മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് പുതിയ ടീസര്‍ പുറത്ത് വിട്ടത്.
Peranbu
Posted by Mammootty on Saturday, January 19, 2019
റാം സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് വന്ന ടീസറുകളും ട്രെയിലറും മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറിയിരുന്നത്. മമ്മൂട്ടിയെക്കൂടാതെ അഞ്ജലി, സാദന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രൂവരി ഒന്നിന് തീയേറ്ററുകളിലെത്തും.

Adjust Story Font
16

