കാണാന്‍ മനോഹരം... വായിക്കാന്‍ അതിമനോഹരം... സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ ഇതാ
സാമ്പത്തിക വിജയം നേടുകയും നിരൂപക പ്രശംസ സ്വന്തമാക്കുകയും ചെയ്ത വളരെ ചുരുക്കം സിനിമകളില്‍ ഒന്നാണ് സുഡാനി ഫ്രം നൈജീരിയ

സക്കരിയ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായ സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഫിലിം കമ്പാനിയന്‍ എന്ന സൈറ്റിലൂടെയാണ് ആദ്യമായി തിരക്കഥ പുറത്ത് വന്നിരിക്കുന്നത്. കെ.എല്‍ 10 എന്ന സിനിമയുടെ സംവിധായകന്‍ മുഹ്‌സിന്‍ പെരാരിയും സക്കരിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
മലപ്പുറം കഥാപശ്ചാത്തലമായെത്തുന്ന സിനിമയില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനായി നൈജീരിയയില്‍ നിന്നെത്തുന്ന സാമുവല്‍ എന്ന കളിക്കാരന്‍, ക്ലബ് മാനേജര്‍ മജീദ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സംവിധായകന്‍ കഥ പറയുന്നത്. സാമ്പത്തിക വിജയം നേടുകയും നിരൂപക പ്രശംസ സ്വന്തമാക്കുകയും ചെയ്ത വളരെ ചുരുക്കം സിനിമകളില്‍ ഒന്നാണ് സുഡാനി ഫ്രം നൈജീരിയ. ഐ.എഫ്.എഫ്.ഐ, ഐ.എഫ്.എഫ്.കെ തുടങ്ങി രാജ്യത്തെ മികച്ച ചലച്ചിത്ര മേളകളില്‍ സാന്നിധ്യമറിയിച്ച ചിത്രം ഐ.എഫ്.എഫ്.കെയില്‍ മികച്ച മലയാള സിനിമക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
Adjust Story Font
16

