Quantcast

പക്ഷെ, ഇതിലൊരു മിസ്റ്ററിയുണ്ട്... കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത് 

കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍

MediaOne Logo

Web Desk

  • Published:

    24 Jan 2019 8:15 PM IST

പക്ഷെ, ഇതിലൊരു മിസ്റ്ററിയുണ്ട്... കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത് 
X

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ പുറത്ത്. തമാശയും ആക്ഷനും ത്രില്ലും എല്ലാമടങ്ങുന്ന ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്ന പ്രതീക്ഷകളാണ് ട്രെയിലര്‍ നല്‍കുന്നത്. ദിലീപ്, സിദ്ദീഖ്, മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. വയാക്കോം മോഷന്‍ പിക്‌ചേഴ്‌സ് ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരായണനാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍.

TAGS :

Next Story