സിനിമയില്‍ നിന്നും പിന്‍മാറാനായി തന്നെ കായികമായി ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു; മുഖ്യമന്ത്രിക്ക് മാമാങ്കം സംവിധായകന്‍റെ പരാതി
നേരത്തെ, മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവിനെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു

മാമാങ്കത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങള്‍ ഒഴിയുന്നില്ല. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്‍റെ സംവിധായകന്‍ സജീവ് പിള്ളയെ സിനിമയില്‍ നിന്നും മാറ്റിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ കായികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് സജീവ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും സജീവ് പിള്ള പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് കണ്ണൂരില്‍ ആരംഭിച്ചിരിക്കുന്ന ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. ആദ്യ രണ്ട് ഷെഡ്യൂളും സംവിധാനം ചെയ്തത് സജീവായിരുന്നു. എന്നാല്‍ മൂന്നാം ഷെഡ്യൂള്‍ എം. പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടുള്ള നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് ലഭിച്ചതെന്നും സജീവ് പിള്ള പറയുന്നു.
അക്രമകാരികള്‍ എത്തിയ ഇന്നോവ കാറിന്റെ രജിസ്റ്റര്‍ നമ്പരും തന്നെ അന്വേഷിച്ച് പോസ്റ്റ്മാനെ അവര്‍ ബന്ധപ്പെട്ട മൊബൈല്‍ നമ്പരും വാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അടക്കമാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്.
'മാമാങ്ക'ത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണിയും സമ്മര്‍ദ്ദവും നേരത്തേ ഉണ്ടായിരുന്നു. കഴിഞ്ഞ 18ന് രണ്ട് യുവാക്കള്‍ എറണാകുളത്തുനിന്ന് വിതുരയിലെ തന്‍റെ വീട് അന്വേഷിച്ച് എത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. നിര്‍മ്മാതാവുമായി ചെറിയ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നെന്നും അത് പരിഹരിച്ചതുമായിരുന്നെന്നും അദ്ദേഹം പറയുന്നു. നേരത്തെ, മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവിനെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു.
Adjust Story Font
16

