‘യാത്ര കണ്ടില്ലെങ്കിലും നിങ്ങള്‍ പേരന്‍പ് കാണാതെ പോകരുത്’ യാത്രയുടെ സംവിധായകന്‍ പറയുന്നു..
ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും സംവിധായകന്‍ റാമിനെ വണങ്ങുന്നുവെന്നും മഹിയുടെ കുറിപ്പില്‍ പറയുന്നു.

പേരന്‍പിനെയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും വാഴ്ത്തി സംവിധായകന്‍ മഹി വി രാഘവ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയുടെ സംവിധായകനാണ് മഹി. മമ്മൂട്ടിയാണ് ചിത്രത്തില്‍ വൈ.എസ്.ആര്‍ ആയെത്തുന്നത്.
ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതെന്നും സംവിധായകന്‍ റാമിനെ വണങ്ങുന്നുവെന്നും മഹിയുടെ കുറിപ്പില്‍ പറയുന്നു. തന്‍റെ ചിത്രം യാത്ര കാണാന്‍ പ്രേക്ഷകരോട് ആവശ്യപ്പെടുന്നില്ലെങ്കിലും ഏവരും പേരന്‍പ് നിശ്ചയമായും കാണണമെന്നും അദ്ദേഹം പറയുന്നു.
കഥാപാത്രത്തിലേക്ക് യഥാര്‍ത്ഥമായി പരിവർത്തനം ചെയ്യാനുള്ള കഴിവാണ് മമ്മൂട്ടി എന്ന വ്യക്തിയെ മനോഹരമായ ഒരു നടനാക്കുന്നത്. യാത്രയിലെ വൈ.എസ്.ആറായി അദ്ദേഹത്തിന്‍റെ അഭിനയ പാടവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വ്യക്തിയാണ് ഞാന്‍. അതില്‍ നിന്നും പേരന്‍പിലേക്ക് വരുമ്പോള്‍ വൈ.എസ്.ആര്‍ അടക്കം അദ്ദേഹം മുന്‍പ് അവതരിപ്പിച്ച കഥാപാത്രങ്ങളുമായി ചെറിയൊരു സാമ്യമോ നിഴലാട്ടമോ പോലും എനിക്ക് കാണാന്‍ സാധിച്ചില്ല, മഹി പറയുന്നു.
Adjust Story Font
16

