യാത്രയുടെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍
ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം.

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. മെഗാതാരം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവ് ആണ് ദുല്‍ഖറിനെ നായകനാക്കി അടുത്ത ചിത്രമൊരുക്കുന്നത്. ദുല്‍ഖറിനോട് കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചതായും ആണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടായേക്കും.
ദുല്‍ഖറിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രമായ മഹാനടി സ്വീകാര്യത നേടിയിരുന്നു. ചിത്രത്തില്‍ തമിഴ് നടിയായിരുന്ന സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേഷനായിട്ടായിരുന്നു ദുല്‍ഖര്‍ വേഷമിട്ടത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു മഹാനടിയിലേത് എന്ന് വിലയിരുത്തലുണ്ടായിരുന്നു.
വൈ.എസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയായിരുന്നു യാത്ര ഒരുക്കിയത്. മമ്മൂട്ടിയായിരുന്നു വൈ.എസ്.ആറിനെ അവതരിപ്പിച്ചിരുന്നത്. അതേസമയം ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം. ബോളിവുഡില്‍ സോയാ ഫാക്ടര്‍ എന്ന ചിത്രവും ദുല്‍ഖറിന്റെ ബിഗ് റിലീസായി കാത്തിരിക്കുന്നുണ്ട്.
Adjust Story Font
16

