Quantcast

മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിച്ചാൽ അത് ലിജോ ജോസിലൂടെയാവും ; ടി.കെ രാജീവ് കുമാർ 

വലിയ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയുമുള്ള ഫിലിംമേക്കറാണ് ലിജോ. നമ്മള്‍ മാസ്റ്റര്‍ ഫിലിം മേക്കറെന്നൊക്കെ വിശേഷിപ്പിക്കാവുന്ന തലത്തിലേക്കാണ് ലിജോയുടെ യാത്രയെന്ന് രാജീവ് കുമാർ പറയുന്നു

MediaOne Logo

Web Desk

  • Published:

    8 May 2019 12:17 PM IST

മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിച്ചാൽ അത് ലിജോ ജോസിലൂടെയാവും ; ടി.കെ രാജീവ് കുമാർ 
X

മലയാള സിനിമയ്ക്ക് ഓസ്കാർ അവാർഡ് ലഭിച്ചാൽ അത് ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെയായിരിക്കുമെന്ന് പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാർ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലിജോ വളരെ മികവുറ്റ സംവിധായകൻ ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒരു ഫിലിം അവാര്‍ഡില്‍ ലിജോ പെല്ലിശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം സമ്മാനിച്ചത് ഞാനാണ്. അന്ന് മലയാളത്തില്‍ നിന്ന് ഒരാള്‍ക്ക് ഓസ്‌കാര്‍ ലഭിക്കുകയാണെങ്കില്‍ അത് ലിജോ പെല്ലിശേരിക്ക് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. " ലിജോ പെല്ലിശേരിയുടെ സിനിമ ഭാഷ യൂണിവേഴ്സലാണ്. പ്രമേയപരമായി ലിജോയുടെ സിനിമകള്‍ പ്രാദേശികമായിരിക്കാം, പക്ഷേ അതിന്റെ ദൃശ്യഭാഷയും നരേറ്റീവുമൊക്കെ യൂണിവേഴ്സലാണെന്നും രാജീവ് കുമാർ പറഞ്ഞു.

ഇന്ത്യക്ക് അകത്തും പുറത്തും ഏത് ഭാഷാ സിനിമകളോടും പിടിച്ചുനില്‍ക്കാനും മത്സരിക്കാനും ശേഷിയുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ഓരോ സിനിമയിലും ബഹുദൂരം മുന്നേറുന്നൊരു പ്രതിഭയാണ് ലിജോ. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഇത്തരത്തില്‍ വേറിട്ടൊരു സംവിധായകനെ എനിക്ക് കാണാനായിട്ടില്ല. വലിയ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയുമുള്ള ഫിലിംമേക്കറാണ് ലിജോ. നമ്മള്‍ മാസ്റ്റര്‍ ഫിലിം മേക്കറെന്നൊക്കെ വിശേഷിപ്പിക്കാവുന്ന തലത്തിലേക്കാണ് ലിജോയുടെ യാത്രയെന്നും അദ്ദേഹം പറയുന്നു.

TAGS :

Next Story