സണ്ണി വെയ്‍നിന്റെ തമിഴ് അരങ്ങേറ്റം; ജിപ്‍സിയുടെ ട്രെയിലര്‍ എത്തി
2016 ല്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് ജിപ്‍സിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സണ്ണി വെയ്‌നിന്റെ ആദ്യ തമിഴ് ചിത്രം ‘ജിപ്‌സി’യുടെ ട്രെയിലര്‍ എത്തി. ജീവ നായകനാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.
സംവിധായകന്‍ ലാല്‍ജോസും ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. 2016 ല്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗേശനാണ് ജിപ്‍സിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാജ്യത്തെ സമകാലിക സംഭവങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടാഷ സിങാണ് നായിക. സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം.
Next Story
Adjust Story Font
16

