“ആ സമയത്ത് കാല് മാറരുത്”: പൃഥ്വിയെ ട്രോളി ഒമര്‍ ലുലു
‘’എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുത്”

നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒരു അഡാര്‍ ലവ് സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഐറ്റം ഡാന്‍സ് വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഒമര്‍ പൃഥ്വിരാജിനെ ട്രോളിയത്. മോഹന്‍ലാല്‍ നായകനായ ചിത്രം ലൂസിഫറിലെ ഐറ്റം ഡാന്‍സ് നേരത്തെ വിവാദമായിരുന്നു. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി സംവിധായകനായപ്പോള്‍ സ്വന്തം സിനിമയില്‍ ഐറ്റം ഡാന്‍സ് ചിത്രീകരിച്ചതാണ് വിവാദമായത്.
ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാണ് ചിത്രത്തിന്‍റെ സംവിധായകനായ പൃഥ്വിരാജ് വിമര്‍ശനത്തെ നേരിട്ടത്. ഇതിനോടുള്ള മറുപടിയെന്നോണമാണ് ഒമറിന്‍റെ പോസ്റ്റ്- “ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുത്.” ഇത്രയുമാണ് ഒമറിന്റെ പോസ്റ്റ്.
Adjust Story Font
16

