കുതിരപ്പുറത്ത് പരീക്ഷയെഴുതാന്‍ പോയ കൃഷ്ണയെ സന്തോഷ് പണ്ഡിറ്റ് സന്ദര്‍ശിച്ചപ്പോള്‍...
അപാര ആത്മ വിശ്വാസവും ധൈര്യവും പക്വതയുമുള്ള പെണ്‍കുട്ടിയാണ് കൃഷ്ണയെന്ന് സന്തോഷ് പറയുന്നു.

പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കുതിരപ്പുറത്ത് പോയി നവമാധ്യമ ലോകത്ത് താരമായ കൃഷ്ണയെ സന്ദര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. അപാര ആത്മ വിശ്വാസവും ധൈര്യവും പക്വതയുമുള്ള പെണ്‍കുട്ടിയാണ് കൃഷ്ണയെന്ന് സന്തോഷ് പറയുന്നു. ഈ കുട്ടിയാണ് യഥാര്‍ത്ഥ ഉരുക്കു വനിതയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

തൃശൂര്‍ മാള സ്വദേശിനിയാണ് കൃഷ്ണ. മാളയിലെ ക്ഷേത്രപൂജാരിയായ അജയ് കാളിന്ദിയുടെയും ഇന്ദുവിന്റെയും മകള്‍. മാള ഹോളിഗ്രേസ്സ് സ്കൂളിലെ വിദ്യാര്‍ഥിനിയായ കൃഷ്ണയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് മാതാപിതാക്കള്‍ തന്നെയാണ്. കുതിരയോട്ടത്തില്‍ പങ്കെടുക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം.
https://m.youtube.com/watch?v=n2OBao88lo4 Dear facebook family, SSLC പരീക്ഷക്ക് പോലും കുതിര സവാരി നടത്തി സ്കൂളില്...
Posted by Santhosh Pandit on Saturday, May 18, 2019
Next Story
Adjust Story Font
16

