Quantcast

ജാതീയതക്കെതിരെ വാളോങ്ങി ‘ആർട്ടിക്കിൾ 15’; ട്രെയിലര്‍ കാണാം

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത

MediaOne Logo

Web Desk

  • Published:

    30 May 2019 9:12 PM IST

ജാതീയതക്കെതിരെ വാളോങ്ങി ‘ആർട്ടിക്കിൾ 15’; ട്രെയിലര്‍ കാണാം
X

ആയുഷ്മാൻ ഖുറാന കേന്ദ്രകഥാപാത്രമാകുന്ന ആർട്ടിക്കിൾ 15ന്റെ ട്രെയിലർ പുറത്തിറങ്ങി. 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തതടക്കം രാജ്യത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന് പിന്നിലുള്ളത്.

ഷാരുഖ് ഖാൻ ചിത്രം റാവണിന്റെയും ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായ സന്ദേശമുള്ള മുൾക്കിന്റെയും സംവിധായകനായ അനുഭവ് സിൻഹയാണ് ആർട്ടിക്കിൾ 15ന് പിന്നിലും. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും വർണത്തിന്റെയും പേരിൽ ആരോടും വിവേചനം കാണിക്കരുത് എന്നാണ് സിനിമ പറയുന്നത്. ജാതീയതയെ വേണ്ടുവോളം വിമർശിക്കുന്ന ട്രെയിലറിൽ ഭരണഘടനാ ശില്പിയായ ഡോ.അംബേദ്കറെ അനുസ്മരിക്കുന്നുമുണ്ട്.

അനുഭവ് സിന്‍ഹയും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 28-ന് തിയ്യറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ കാണാം.

TAGS :

Next Story