മാഡ്രിഡ് അന്താരാഷ്ട്ര മേളയില്‍ പുരസ്കാരം നേടി രഞ്ജി പണിക്കരും ജയരാജും
ഭയാനകത്തിലെ അഭിനയത്തിനാണ് രഞ്ജി പണിക്കർക്ക് പുരസ്‌കാരം

മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം രഞ്ജി പണിക്കർക്ക്. ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച തിരക്കഥക്കുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കി. അവലംബിത തിരക്കഥയ്ക്കാണ് ജയരാജിന് പുരസ്‌കാരം. മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഇന്ത്യ ഫിലം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ് പുരസ്‌കാരങ്ങള്‍ നേടിയത്.
തകഴിയുടെ കയര്‍ എന്ന കൃതിയില്‍ രണ്ടാം ലോകമഹായുദ്ധം കുട്ടനാടിനെ ബാധിച്ചത് പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് സിനിമയുടെ പ്രമേയം. ഒന്നാം ലോകമഹായുദ്ധത്തില്‍ പരിക്കേറ്റ ഒരു മുന്‍സൈനികന്‍ രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുമുന്‍പായി കുട്ടനാട്ടില്‍ പോസ്റ്റുമാനായെത്തുന്നു. ആദ്യകാലത്ത് മണി ഓര്‍ഡറുകളുമായി എത്തുന്ന പോസ്റ്റ്മാൻ പക്ഷെ മരണവാര്‍ത്തകള്‍ അടങ്ങിയ ടെലഗ്രാമുകളുടെ വാഹകനാകുന്നു. ഇതാണ് രഞ്ജി പണിക്കർ അവതരിപ്പിച്ച കഥാപാത്രം.
Adjust Story Font
16

