26മത് ജെയിംസ് ബോണ്ട് ചിത്രത്തില്‍ ‘ബോണ്ട്’ അല്ല 007
ലോകമെന്പാടും നിരവധി ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആ കരുത്തിലാണ് ബോണ്ട് ശ്രേണിയില്‍ നിരവധി ചിത്രങ്ങള്‍ വരുന്നതും.

ജെയിംസ് ബോണ്ട് ആരാധകര്‍ക്കായി ഹോളിവുഡില്‍ നിന്നും ഒരു പുതിയ വാര്‍ത്ത. 26മത് ജെയിംസ് ബോണ്ട് സിനിമയില്‍ ബോണ്ട് ആയിരിക്കില്ല നായകന്‍. പ്രധാന കഥാപാത്രമായെത്തുക നായികയാവും. ആ ഭാഗ്യം കൈവന്നിരിക്കുന്നത് ലഷന ലിഞ്ചിനാണ്.
ലോകമെന്പാടും നിരവധി ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആ കരുത്തിലാണ് ബോണ്ട് ശ്രേണിയില്‍ നിരവധി ചിത്രങ്ങള്‍ വരുന്നതും. ഡാനിയല്‍ ക്രെയ്ഗ് ബോണ്ടായി 25 മത് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഈ സമയത്താണ് 26 മത് ചിത്രത്തില്‍ ബോണ്ടാകില്ല നായകന്‍ എന്ന വാര്‍ത്ത ഹോളിവുഡില്‍ നിന്നും വരുന്നത്.

ബോണ്ടിന്റെ ഐക്കോണിക് കോഡ് നമ്പര്‍ 007 അടുത്ത തവണ കൈമാറുക യുവതാരത്തിനായിരിക്കും. ലഷന ലിഞ്ചിനാണ് ആ നറുക്ക് വീണിരിക്കുന്നത്. ബോണ്ട് 25ലും ലഷന വേഷമിടുന്നുണ്ട്. ക്യാപ്റ്റൻ മാര്‍വലില്‍ എയര്‍ഫോഴ്‍സ് പൈലറ്റായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ താരമാണ് ലഷന.
ലഷന നായികയായാല്‍ ജെയിംസ് ബോണ്ട് പരമ്പരയിലെ ചരിത്രമാകും മാറുക. ആദ്യമായി ഒരു സ്‍ത്രീ നായികയാകുന്നുവെന്നത് മാത്രമല്ല കറുത്ത വര്‍ഗ്ഗക്കാരി പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടാകും. എന്തായാലും ബോണ്ട് ആരാധകര്‍ കാത്തിരിപ്പിലാണ്.
Adjust Story Font
16

