Quantcast

ഒരാളുടെ ഫോട്ടോയെടുത്തിട്ട് ഫേസ്ബുക്കിലിട്ട് അയാളെ ചെറുതായി അപമാനിച്ചാല്‍ കേസാകുമോ ?... തകര്‍പ്പന്‍ ട്രെയിലറുമായി വികൃതി

വിസ്മയിപ്പിക്കുന്ന അഭിനയം കൊണ്ട് സുരാജും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണത്തിലൂടെ സൗബിനും ട്രെയിലറില്‍ നിറയുന്നു.

MediaOne Logo

Web Desk 1

  • Published:

    13 Sept 2019 8:57 AM IST

ഒരാളുടെ ഫോട്ടോയെടുത്തിട്ട് ഫേസ്ബുക്കിലിട്ട് അയാളെ ചെറുതായി അപമാനിച്ചാല്‍ കേസാകുമോ ?... തകര്‍പ്പന്‍ ട്രെയിലറുമായി വികൃതി
X

സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ എം.സി. ജോസഫ് അണിയിച്ചൊരുക്കുന്ന വികൃതിയുടെ ട്രെയിലര്‍ എത്തി. വിസ്മയിപ്പിക്കുന്ന അഭിനയം കൊണ്ട് സുരാജും നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണത്തിലൂടെ സൗബിനും ട്രെയിലറില്‍ നിറയുന്നു.

ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മൈക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമിക്കുന്ന വികൃതിയുടെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. അജീഷ് പി. തോമസ് കഥ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവർ എഴുതുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.

TAGS :

Next Story