നമ്മുടെ ആയുസ് അറിയുന്ന ഒരു ആപ്പ് പുറത്തിറങ്ങിയാല്‍ എങ്ങനെയിരിക്കും...
നമ്മുടെ ആയുസ് അറിയുന്ന ഒരു ആപ്പ്. ഈ ആപ്പ് നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മള്‍ എത്രദിവസം ജീവിച്ചിരിക്കുമെന്ന് കൃത്യമായി കാണിക്കും.

നമ്മുടെ ആയുസ് അറിയുന്ന ഒരു ആപ്പ് പുറത്തിറങ്ങിയാല്‍ എങ്ങനെയിരിക്കും. അത്തരമൊരു പ്രമേയവുമായി ഒരു ഹോളിവുഡ് സിനിമ എത്തുകയാണ്. കൗണ്ട് ഡൗണ്‍ എന്നാണ് ഈ ഹൊറര്‍ ചിത്രത്തിന്റെ പേര്.
നമ്മുടെ ആയുസ് അറിയുന്ന ഒരു ആപ്പ്. ഈ ആപ്പ് നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നമ്മള്‍ എത്രദിവസം ജീവിച്ചിരിക്കുമെന്ന് കൃത്യമായി കാണിക്കും. ഇത്തരമൊരു പ്രമേയവുമായാണ് ഹോളിവുഡ്ചിത്രം കൗണ്ട് ഡൗണ്‍ എത്തുന്നത്. 2 മിനിറ്റും 34 സെക്കന്റും നീണ്ടു നില്‍ക്കുന്ന ട്രെയിലര്‍ ആകാംഷയും ഭയവും ജനിപ്പിക്കുന്നതാണ്.
ജസ്റ്റിന്‍ ഡെക്കാണ് ഹൊറര്‍ ത്രില്ലര്‍ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആനി വിന്‍സ്റ്റേര്‍സ്, എലിസബത്ത് ലെയ്ന്‍, പീറ്റര്‍ ഫസിനെലിലി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ചാര്‍ലി മെക്ഡര്‍മോട്ട്, അസ്റ്റിന്‍, പി.ജെ ബ്രെന്‍, ജോര്‍ദന്‍ കാള്‍വെ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ അവസാനം ചിത്രം തിയറ്ററുകളില്‍ എത്തും.
Adjust Story Font
16

