2019 മികച്ച വര്‍ഷം, എന്റെ അമ്മ പുതിയ പേരുകള്‍ പഠിച്ചു; അനില്‍ രാധാകൃഷ്ണ മേനോന്‍
2019ല്‍ മലയാളികള്‍ ഏറ്റവും ചര്‍ച്ചചെയ്ത പേരുകളിലൊന്നാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റേത്. നടന്‍ ബിനീഷ് ബാസ്റ്റിനുമായി ബന്ധപ്പെട്ട വിവാദമാണ് അനിലിനെ വാര്‍ത്തകളില്‍ ഇടംനേടിക്കൊടുത്തത്.

2019ല്‍ മലയാളികള്‍ ഏറ്റവും ചര്‍ച്ചചെയ്ത പേരുകളിലൊന്നാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റേത്. നടന്‍ ബിനീഷ് ബാസ്റ്റിനുമായി ബന്ധപ്പെട്ട വിവാദമാണ് അനിലിനെ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും ഇടംനേടിക്കൊടുത്തത്.
നടന്‍ ബിനീഷ് ബാസ്റ്റിനോട് അനില്‍ രാധാകൃഷ്ണ മേനോന്‍ ജാതീയവും വംശീയവുമായ വിവേചനം കാണിച്ചുവെന്നതായിരുന്നു വിവാദം. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി ഒട്ടനവധിയാളുകള്‍ രംഗത്തെത്തി. എന്നാല്‍ ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍ അതിര് കടന്നു. ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തിന്റെ അമ്മയുടെ ചിത്രത്തിന് താഴെ വരെ ചിലര്‍ മോശം പ്രതികരണങ്ങള്‍ നടത്തി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
2019 എന്നെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. എന്റെ അമ്മ ഒരുപാട് പേരുകള്‍ പഠിച്ചു. എല്ലാവര്‍ക്കും നന്ദിയുണ്ട്. സ്‌നേഹം മാത്രം- അനില്‍ രാധാകൃഷ്ണ മേനോന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ കോളജ് ഡേ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ നടന്‍ ബിനീഷിനെ മറ്റൊരു മുഖ്യാതിഥിയായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വേദിയില്‍ കയറരുതെന്ന് ആവശ്യപ്പെട്ടുവെന്ന് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞതോടെയാണ് വിവാദത്തിന് തുടക്കമായത്. ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നതോടെ അനില്‍ ഒറ്റപ്പെട്ടു. പിന്നീട് ക്ഷമാപണവുമായി അനില്‍ രംഗത്തുവന്നു. പ്രശ്നം സംഘടനാ തലത്തിലും എത്തി. ഇരുവരെയും ഒരുമിച്ചിരുത്തി ചര്‍ച്ചയും നടന്നു. പിന്നീട് വിവാദം കെട്ടടങ്ങുകയായിരുന്നു.
Adjust Story Font
16

