2020ലെ ബ്ലോക്ക്ബസ്റ്ററാവാനൊരുങ്ങി അഞ്ചാം പാതിര
മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര.

അന്യഭാഷയില്‍ നിന്ന് വരുന്ന ത്രില്ലറുകള്‍ കണ്ട് അന്തംവിട്ടവരാണ് മലയാളികള്‍. എന്നാണ് അതുപോലൊരു സിനിമ മലയാളത്തിലും സംഭവിക്കുക എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അധികമൊന്നും പബ്ലിസിറ്റിയില്ലാതെ അഞ്ചാം പാതിര എന്ന സിനിമ പതിയെ തിയേറ്റുകളിലേക്ക് എത്തുന്നത്. സിനിമ തിയേറ്ററിലെത്തുന്നത് വരെ വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. അതിന് തക്ക കാസ്റ്റും ക്രൂവുമൊന്നുമല്ലായിരുന്നു ചിത്രത്തിലേത്.
ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് അതിനൊരു കാരണം. അതുവരെ കോമഡി ട്രാക്കില്‍ സിനിമയൊരുക്കുന്ന സംവിധായകനെന്ന ഇമേജാണ് മിഥുനുണ്ടായിരുന്നത്. പിന്നെ ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബന്‍. കുടുംബ പ്രേക്ഷകരെ ത്രിപ്തിപ്പെടുത്തുന്നൊരു നടന്‍. അതായിരുന്നു കുഞ്ചാക്കോ ബോബന്. പക്ഷേ സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞതോടെ ഇതുവരെയുള്ള എല്ലാ സങ്കല്‍പ്പങ്ങളും പൊളിയുകയായിരുന്നു.
മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമാകുകയാണ് അഞ്ചാം പാതിര. സീറ്റ് എഡ്ജ് ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ഈ ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്. അവധി ദിനങ്ങള്‍ക്ക് പുറമെ പ്രവൃത്തി ദിനങ്ങളിലും ചിത്രത്തിന് വന്‍ ബുക്കിങാണ്. ഇതിനകം തന്നെ മികച്ച കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഈ ആഴ്ചയിലെ വമ്പന്‍ റിലീസിനിടയിലും പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ തന്നെ വലിയ വിജയമാകാനുളള കുതിപ്പിലാണ് ചിത്രം. താരങ്ങളുടെ പ്രകടനത്തിനൊപ്പം ഷൈജു ഖാലിദിന്‍റെ ക്യാമറ വര്‍ക്കും സുഷിന്‍ ശ്യാമിന്‍റെ മ്യൂസിക്കും കണ്ടിറിങ്ങിയവര്‍ എടുത്തുപറയുന്നുണ്ട്.
Adjust Story Font
16

