കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ ടീസറെത്തി
ഒരു റോഡ് മൂവി ആയിരിക്കുമെന്നുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്.

ജിയോ ബേബി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ ടീസറെത്തി. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിനുണ്ട്. ടൊവിനോയോടൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവരും ചിത്രത്തിന്റെ നിര്‍മ്മാണ രംഗത്തുണ്ട്.
നിര്‍മ്മാതാക്കളില്‍ ഒരാളായ സിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ലാലിന്റെ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന പ്രശസ്തമായ ഡയലോഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമക്ക് ഈ പേരിട്ടിരിക്കുന്നത്.
ഒരു റോഡ് മൂവി ആയിരിക്കുമെന്നുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. സിനിമക്ക് ഒരു ടാഗ് ലൈന്‍ പോലെ സീല്‍ രൂപത്തില്‍ യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍ എന്നെഴുതിയിരിക്കുന്നത് ഒരു നീണ്ട യാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത് എന്നും സൂചന നല്‍കുന്നു. സൂരജ് എസ് കുറുപ്പാണ് സംഗീതം.
Adjust Story Font
16

