നിങ്ങള്‍ റേറ്റിങ് കുറച്ചോളൂ; പക്ഷേ എന്‍റെ മനസ്സു മാറ്റാനാകില്ല; ദീപികയുടെ മറുപടി
എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെ.എന്‍.യു സന്ദര്‍ശിച്ചത്.

ഐ.എം.ബി.ഡിയിൽ തന്റെ പുതിയ ചിത്രമായ ഛപാകിന്റെ റേറ്റിങ് താഴ്ന്നതില്‍ പ്രതികരണവുമായി നടി ദീപിക പദുക്കോണ്‍. ഛപാകിന്റെ ഐ.എം.ഡി.ബി റേറ്റിങ് കുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു, എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നായിരുന്നു ദീപികയുടെ മറുപടി. ഒരു റേഡിയോ ചാനല്‍ പരിപാടിക്കിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജെ.എൻ.യുവിലുണ്ടായ അക്രമസംഭവങ്ങളിൽ ഇരകളായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദർശനം നടത്തിയതിന് പിന്നാലെ ദീപിക പദുക്കോണിനും പുതിയ ചിത്രമായ ഛപാകിനും നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ബി.ജെ.പി-സംഘ്പരിവാര്‍ സംഘങ്ങള്‍ അഴിച്ചുവിട്ടത്. ചിത്രം ബഹിഷ്കരിക്കണമെന്നായിരുന്നു സംഘ്പരിവാര്‍ നേതാക്കളുടെ ആഹ്വാനം. എന്നാല്‍ ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കിടയിലും മികച്ച പ്രതികരണമാണ് നിരൂപകര്‍ക്കിടയില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്.
Deepika’s comment to all Bhakts and fascists downvoting Chhapaak - “ Unho ne meri IMDB rating badli hai, mera mann nahi “ 😂😂🔥 you go girl @deepikapadukone pic.twitter.com/Grvpiaub2G
— ria (@MonaDarlingx) January 29, 2020
ദീപികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നായിരുന്നു വിലയിരുത്തല്‍. അതേസമയം ചിത്രത്തിന് വന്‍ കളക്ഷന്‍ നേടാനായില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനായി. എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെ.എന്‍.യു സന്ദര്‍ശിച്ചത്. ആസിഡ് ആക്രമണ ഇരയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് മേഘ്ന ഗുല്‍സാറാണ്.
ये à¤à¥€ पà¥�ें- വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെ.എന്‍.യുവില്‍
Adjust Story Font
16

