Quantcast

വിവാദങ്ങള്‍ക്ക് വിട, ഇനി ഉല്ലാസം: ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ടു

മോഹന്‍ലാലിന് നന്ദി പറഞ്ഞ് ഷെയിന്‍ പോസ്റ്റര്‍ പങ്കുവെച്ചു.

MediaOne Logo

Web Desk

  • Published:

    7 Feb 2020 1:16 PM GMT

വിവാദങ്ങള്‍ക്ക് വിട, ഇനി ഉല്ലാസം: ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ടു
X

ഷെയിന്‍ നിഗം നായകനാകുന്ന ഉല്ലാസത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫേസ് ബുക്കില്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട മോഹന്‍ലാല്‍ ഷെയിനും സംഘത്തിനും ആശംസകള്‍ നേര്‍ന്നു. മോഹന്‍ലാലിന് നന്ദി പറഞ്ഞ് ഷെയിന്‍ പോസ്റ്റര്‍ പങ്കുവെച്ചു.

“എന്നും പ്രചോദനമാണ്.. ശക്തിയാണ്.. സ്നേഹമാണ്.. പ്രിയപ്പെട്ട ലാലേട്ടനോട്.. എന്റെയും ഉല്ലാസം ടീമിന്റെയും ഒരായിരം നന്ദി..” എന്ന് ഷെയിന്‍ കുറിച്ചു.

ഷെയിന്‍ നിഗത്തിന് നിര്‍മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം. ചിത്രീകരണം പൂര്‍ത്തിയായി ഡബ്ബിങ് മാത്രം ബാക്കിയുള്ളപ്പോഴാണ് സിനിമ അനിശ്ചിതത്വത്തിലായത്. താരസംഘടനയായ അമ്മയും നിര്‍മാതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഡബ്ബിങ് പൂര്‍ത്തിയായത്.

ജീവന്‍ ജോജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചു. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

TAGS :

Next Story