അഞ്ച് വര്‍ഷം മുമ്പെ മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞ കഥയാണ് ഡ്രൈവിങ് ലൈസന്‍സ്; സച്ചി പറയുന്നു..
സത്യത്തില്‍ ആ കഥയുമായി അദ്ദേഹത്തെപ്പോയി കണ്ട എന്നെ തല്ലണം, മമ്മൂക്കയെപ്പോലെ ഒരാള്‍ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി നടക്കുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും,

സുരാജ് വെഞ്ഞാറമൂടിനെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നാണ്. പൃഥ്വിരാജാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ചിത്രം ഇറങ്ങിയത് മുതല്‍ക്ക് തന്നെ പ്രചരിച്ചത് മമ്മൂട്ടിക്ക് വേണ്ടി ഒരുക്കിയ കഥയായിരുന്നു ഡ്രൈവിങ് ലൈസന്‍സ് എന്നാണ്. സംഭവം സത്യമാണെന്ന് തിരക്കഥയൊരുക്കിയ സച്ചിയും പറയുന്നു.
പൃഥ്വിരാജ് ചെയ്ത സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആ കഥ അഞ്ച് വര്‍ഷം മുമ്പ് മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞെന്ന് സച്ചി പറയുന്നു. സത്യത്തില്‍ ആ കഥയുമായി അദ്ദേഹത്തെപ്പോയി കണ്ട എന്നെ തല്ലണം, മമ്മൂക്കയെപ്പോലെ ഒരാള്‍ ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി നടക്കുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും, ആ കഥാപാത്രത്തെ എന്നെക്കാള്‍ നന്നായി മനസ്സിലാക്കിയത് അദ്ദേഹമാകുമെന്നും ആ തീരുമാനം തന്നെയാണ് ശരിയെന്നും സച്ചി പറയുന്നു.
ഡ്രൈവിങ് ലൈസൻസ് എഴുതിയത് എത്രയോ മുൻപാണ്. അയ്യപ്പനും കോശിയും അതിനുശേഷം വന്നവരാണെന്നും സച്ചി പറഞ്ഞു. പൃഥ്വിരാജും ബിജുമേനോനുമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ സംവിധായകന്റെ വേഷം കൂടിയുണ്ട് സച്ചിക്ക്. ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
Adjust Story Font
16

