അയ്യപ്പനാകാന്‍ ബാലയ്യ, കോശിയാകാന്‍ റാണ ദഗുബട്ടി; അയ്യപ്പനും കോശിയും തെലുങ്കിലേക്ക്
മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം തെലുങ്കിലേക്ക്

മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം തെലുങ്കിലേക്ക്. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബട്ടി എന്നിവരാകും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടെയിൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തില്‍ സച്ചി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് രഞ്ജിത്താണ്.
റാണ ദഗുബട്ടിയാണ് കോശിയായി എത്തുക. നടന്‍ ഇതിനോടകം കരാര്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അയ്യപ്പന്‍ നായരുടെ റോള്‍ ആര്‍ക്കാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സൂപ്പര്‍താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയേയാണ് ഈ റോളിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. എന്നാല്‍ ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ല. മറ്റു അഭിനേതാക്കളുടെ കൂടി കാര്യത്തില്‍ തീരുമാനമായാല്‍ ചിത്രീകരണം ലോക്ക് ഡൗണിന് ശേഷം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 ഫെബ്രുവരി 7നാണ് അയ്യപ്പനും കോശിയും തീയറ്ററിലെത്തുന്നത്. അയ്യപ്പന്‍ നായര്‍, കോശി എന്നീ കഥാപാത്രങ്ങള്‍ക്ക് പുറമെ ചിത്രത്തിലഭിനയിച്ച എല്ലാവര്‍ക്കും മികച്ച കയ്യടിയാണ് ലഭിച്ചത്. ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെത്തിയതോടെ സ്വീകാര്യത ഒന്നുകൂടി വര്‍ധിക്കുകയായിരുന്നു. ചിത്രത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകളും റിവ്യൂകളും ഇപ്പോഴും വിവിധ സിനിമാ ഗ്രൂപ്പുകളില്‍ സജീവമാണ്. സമീപകാല ട്രോളുകളെല്ലാം ഈ ചിത്രത്തിലെ മീം ഉപയോഗിച്ചാണ്.
Adjust Story Font
16

