Quantcast

'നേമം ബിജെപിയുടെ ഗുജറാത്താണോ അല്ലയോ എന്ന് കാണാം'; വെല്ലുവിളിച്ച് മുല്ലപ്പള്ളി

"ഏറ്റവും മികച്ച, ജനസമ്മിതിയുളള, പ്രശസ്തനായ ഒരു സ്ഥാനാർഥിയെ നിർത്തണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്"

MediaOne Logo

  • Published:

    12 March 2021 12:04 PM IST

നേമം ബിജെപിയുടെ ഗുജറാത്താണോ അല്ലയോ എന്ന് കാണാം; വെല്ലുവിളിച്ച് മുല്ലപ്പള്ളി
X

ന്യൂഡൽഹി: നേമം നിയോജക മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസ് രംഗത്തിറക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മണ്ഡലത്തെ കോൺഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

'നേമത്തെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നത്. കാരണം ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോൺഗ്രസ് ഏറ്റവും മികച്ച സഥാനാർഥിയെ അവിടെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. ഏറ്റവും മികച്ച, ജനസമ്മിതിയുളള, പ്രശസ്തനായ ഒരു സ്ഥാനാർഥിയെ നിർത്തണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.' മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

മണ്ഡലത്തിൽ ആരെയാണ് രംഗത്തിറക്കുന്നത് എന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. അതേസമയം, ഉമ്മൻചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, നേമത്തെ ചൊല്ലി കോൺഗ്രസിൽ സസ്‌പെൻസ് തുടരുകയാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അതിനിടെ, ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.

TAGS :

Next Story