Quantcast

അവസാന കളിയും ജയിച്ച് മുംബൈ സിറ്റി; ലീഗ് ഷീല്‍ഡിനൊപ്പം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും

ലീഗിലെ അവസാന മത്സരത്തില്‍ എ ടി കെ മോഹൻ ബഗാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മുംബൈ സിറ്റി ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്

MediaOne Logo

  • Published:

    28 Feb 2021 4:28 PM GMT

അവസാന കളിയും ജയിച്ച് മുംബൈ സിറ്റി; ലീഗ് ഷീല്‍ഡിനൊപ്പം എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യതയും
X

ഐ.എസ്.എല്ലിലെ ലീഗ് ചാമ്പ്യന്മാരായി മുംബൈ സിറ്റി. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് മുംബൈ ഷീല്‍ഡ് വിന്നേഴ്സ് ആയത്. ലീഗിലെ അവസാന മത്സരത്തില്‍ എ ടി കെ മോഹൻ ബഗാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മുംബൈ സിറ്റി ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്. ഷീല്‍ഡ് വിന്നര്‍ പട്ടം നേടിയതിന് പിന്നാലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന ഇരട്ടിമധുരവും മുംബൈക്ക് സ്വന്തമായി.

ലീഗിലെ അവസാന മത്സരത്തിനിറങ്ങിയ മുംബൈക്ക് വിജയിച്ചാൽ മാത്രമേ ലീഗ് കിരീടം സ്വന്തമാക്കാൻ ആകുമായിരുന്നുള്ളൂ. മറിച്ച് മോഹന്‍ബഗാന് ആകട്ടെ, മുംബൈക്കെതിരെ ഒരു സമനില മാത്രം നേടിയാല്‍ ഒന്നാം സ്ഥാനം നേടാനാകുമായിരുന്നു.പക്ഷേ മുംബൈ അക്രമണത്തിന് മുന്നിൽ മോഹന്‍ ബഗാന്‍റെ പ്രതിരോധനിരക്ക് പിടിച്ചുനില്‍ക്കാൻ ആയില്ല.

ആദ്യ പകുതിയിൽ തന്നെ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിലെത്താൻ മുംബൈ സിറ്റിക്ക് ആയി. കളിയുടെ ഏഴാം മുനിട്ടിൽ ജാഹുവിന്‍റെ ഫ്രീകിക്കിൽ നിന്ന് ഒരു ഫ്രീ ഹെഡറിലൂടെ മൊർട്ടാഡ ഫാൾ ആണ് മുംബൈക്ക് ലീഡ് നൽകിയത്. 39ാം മിനുട്ടിൽ ഒഗ്ബെചെ ലീഡ് വര്‍ധിപ്പിച്ചു. സാന്‍റാന എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഒഴിഞ്ഞ ഗോൾ പോസ്റ്റിൽ റീബൗണ്ട് ഹെഡറിലൂടെ ഓഗ്ബെചെ വല കുലുക്കി. ഈ സീസണില്‍ ഓഗ്ബെചെ നേടിയ എട്ടാമത്തെ ഗോളായിരുന്നു അത്. ഈ സീസണില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും മുംബൈ സിറ്റിക്ക് ഒപ്പമായിരുന്നു വിജയം.

സെമി ഫൈനലിൽ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ എഫ് സി ഗോവയെയും, രണ്ടാം സ്ഥാനക്കാരായ എ ടി കെ മോഹൻ ബഗാൻ മൂന്നാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.

TAGS :

Next Story