വിജയ്ഹസാരെ ട്രോഫി: പിറന്നത് 627 റണ്‍സ്, കലാശപ്പോരില്‍ മുംബൈക്ക് കിരീടം
ഫൈനലില്‍ ഉത്തര്‍പ്രദേശിനെ ആറു വിക്കറ്റിന് തകര്‍ത്താണ് മുംബൈ വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ മുത്തമിട്ടത്.

വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടം മുംബൈക്ക്. ഫൈനലില്‍ ഉത്തര്‍പ്രദേശിനെ ആറു വിക്കറ്റിന് തകര്‍ത്താണ് മുംബൈ വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ മുത്തമിട്ടത്. ഇത് മുംബൈയുടെ നാലാം കിരീടമാണിത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റ്‌സ്മാന്മാരെ അകമഴിഞ്ഞു സഹായിച്ചപ്പോള്‍ രണ്ട് ഇന്നിങ്‌സിലുമായി പിറന്നത് 627 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത്ത 312 റണ്‍സ്.
ഓപ്പണര്‍ മാധവ് കൗശിക് 156 റണ്‍സ് നേടി. 156 പന്തുകളില്‍ നിന്ന് പതിനഞ്ച് ഫോറും നാല് സിക്‌സറും പറത്തിയാണ് കൗശിക് അത്രയും റണ്‍സ് നേടിയത്. മറ്റൊരു ഓപ്പണറായ സമര്‍ഥ് സിങ് 55 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് 122 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങില്‍ ഉത്തര്‍പ്രദേശ് തുടങ്ങിയത് പോലെ തന്നെ മുംബൈയും വെടിക്കെട്ടോടെ തുടങ്ങി. നായകന്‍ പൃഥ്വി ഷാ 73 റണ്‍സ് നേടി പുറത്തായി. അതും 39 പന്തില്‍ നിന്ന്. ഈ ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ ബാറ്റുവീശുന്ന പൃഥി ഷായുടെ വെടിക്കെട്ട് ബാറ്റിങ് മുതലെടുത്ത് ആദിത്യ താരെ ശിവം ദുബെ എന്നിവര്‍ ബാറ്റുവീശിയപ്പോള്‍ 41.3 ഓവറില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു.
ഇതില്‍ ആദിത്യ താരെ സെഞ്ച്വറി നേടി. 107 പന്തില്‍ നിന്ന് 118 റണ്‍സാണ് താരെ നേടിയത്. 28 പന്തില്‍ നിന്ന് ശിവം ദുബെ നേടിയത് 42 റണ്‍സ്. ഈ ടൂര്‍ണമെന്റില്‍ പൃഥ്വി ഷായുടെ മിന്നും ഫോം ശ്രദ്ധേയമായിരുന്നു. 827 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ പൃഥ്വി ഷാ നേടിയത്. ഇതൊരു റെക്കോര്‍ഡാണ്. ഒരു സീസണില്‍ ഇത്രയും റണ്‍സ് ഇതാദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ നേടുന്നത്.
Adjust Story Font
16

