Quantcast

അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം: എറണാകുളത്ത് ലീഗ് നേതാക്കളുടെ യോഗം

ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിലും പ്രവർത്തകർക്ക് എതിർപ്പുണ്ട്

MediaOne Logo

  • Published:

    13 March 2021 2:36 PM IST

അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം: എറണാകുളത്ത് ലീഗ് നേതാക്കളുടെ യോഗം
X

എറണാകുളത്ത് ടി എ അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗ് പ്രവർത്തകർ യോഗം ചേരുന്നു. അഹമ്മദ് കബീറിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് യോഗം ചേരുന്നത്. ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിലും പ്രവർത്തകർക്ക് എതിർപ്പുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങളും യോഗത്തിലുണ്ട്.

കളമശ്ശേരിയില്‍ ജില്ലാ നേതൃത്വം നല്‍കിയ പേരുകള്‍ വെട്ടിയാണ് ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയത്. ഈ തീരുമാനം അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇന്നലെ വൈകുന്നേരം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം നടന്ന റോഡ് ഷോയില്‍ നിന്ന് ജില്ലയിലെ പ്രധാന ലീഗ് നേതാക്കള്‍ വിട്ടുനിന്നു. കളമശ്ശേരി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രതിഷേധം അറിയിക്കാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമാണ് യോഗം.

TAGS :

Next Story