മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ ഒരാഴ്‍ചക്കകം പ്രഖ്യാപിക്കും
സ്ഥാനാർഥി നിർണയത്തിനായി ഞായറാഴ്‍ച വീണ്ടും യോഗം ചേരും

മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ ഒരാഴ്‍ചക്കകം പ്രഖ്യാപിക്കും.യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും പ്രഖ്യാപനമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിനായി ഞായറാഴ്‍ച വീണ്ടും യോഗം ചേരും. തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും പാണക്കാട് ചേർന്ന നേതൃയോഗത്തിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
.
അതേസമയം, യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഇന്നും തുടരും. ജോസഫ് വിഭാഗവുമായാണ് ചർച്ച നടക്കുക. ജോസഫ് വിഭാഗം അനുനയത്തിനായി മുന്നോട്ടു വച്ച ഫോർമുലയിലാണ് ഇന്നത്തെ പ്രധാന ചർച്ച.മൂവാറ്റുപുഴ ലഭിച്ചാൽ മത്സരിക്കാൻ പത്ത് സീറ്റ് മതിയെന്നാണ് ജോസഫിന്റെ നിലപാട്..
മുസ്‍ലിം ലീഗിന്റെയും ആർഎസ് പി യുടേയും ആവശ്യങ്ങളും പരിഗണിക്കും. സ്ഥാനാർഥി നിർണയത്തിനായുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ആദ്യ യോഗവും ഇന്ന് ചേരും
Next Story
Adjust Story Font
16

